International

സമ്പദ്‌വ്യവസ്ഥ, വിദേശവ്യാപാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഷാങ്ങ്ഹായ് കോർപ്പറേഷൻ അംഗ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥ്യം വഹിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഷാങ്ഹായ് സഹകരണ സംഘടന അംഗരാഷ്ട്രങ്ങളിൽ, വിദേശവ്യാപാരം-സമ്പദ്‌വ്യവസ്ഥ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ പത്തൊമ്പതാം യോഗത്തിന് ഇന്ത്യ ഇന്ന് ആതിഥ്യം വഹിച്ചു.

തങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിപ്പിക്കാനും, മേഖലയിലെ വ്യാപാര-നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്ന കൂടുതൽ പങ്കാളിത്തങ്ങൾ രൂപീകരിക്കാനും അംഗരാഷ്ട്രങ്ങൾക്കുള്ള ആഹ്വാനമാണ് കോവിഡ് 19 നെ തുടർന്ന് നിലവിലുള്ള പ്രതിസന്ധികൾ എന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലവഹിക്കുന്ന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയും ചടങ്ങിൽ സംസാരിച്ചു.

സംഘടന സെക്രട്ടറി ജനറൽ, കിർഗിസ് റിപ്പബ്ലിക്, ഖസക്കിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ ഉസ്ബെക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിലെ മന്ത്രിമാർ തുടങ്ങിയവർ ഇന്നു നടന്ന യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ നാല് പ്രധാന രേഖകൾക്ക് അംഗീകാരം നൽകി. അവ താഴെ പറയുന്നു:

1) കോവിഡ് 19 പ്രതികരണവുമായി ബന്ധപ്പെട്ട പ്രസ്താവന

2) ലോക വ്യാപാര സംഘടനയിൽ അംഗത്വം ഉള്ള ഷാങ്ഹായി അംഗ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെ ബഹുമുഖ തല വാണിജ്യ സംവിധാന സംബന്ധിച്ച പ്രസ്താവന

3) ബൗദ്ധിക സ്വത്തവകാശങ്ങൾ സംബന്ധിച്ച് സംഘടനയുടെ ഔദ്യോഗിക പ്രസ്താവന

4) സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രം നടപ്പാക്കുന്നതിനായി ഉള്ള കർമ്മപദ്ധതി

Related Articles

Back to top button