IndiaLatest

ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

“Manju”

ലക്‌നൗ: കൊവിഡും ലോക്ക്ഡൗണും ലോകത്തെ നിശ്ചലമാക്കിയപ്പോഴും ഉത്തര്‍പ്രദേശില്‍ അതിവേഗം നിര്‍മ്മിച്ച എക്സ്‌പ്രസ് ഹൈവേ ഉദ്ഘാടനത്തിനായി ഒരുങ്ങി. 296 കിലോമീറ്റര്‍ നീളമുള്ള ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം ഈ മാസം 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 2020 ഫെബ്രുവരി 29 നാണ് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയത്.

36 മാസം കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും കേവലം 28 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. ജലൗണ്‍ ജില്ലയിലെ കാതേരി ഗ്രാമത്തിലാണ് ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ദ്രുതഗതിയിലുള്ള നിര്‍മ്മാണത്തിന് പുറമേ 1,132 കോടി രൂപ ലാഭിക്കാനും സാധിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇ-ടെന്‍ഡറിംഗിലൂടെ റോഡ് നിര്‍മ്മാണ കരാര്‍ നല്‍കിയതിലൂടെയാണ് വന്‍ തുക ലാഭിക്കാനായത്.

Related Articles

Back to top button