IndiaLatest

കര്‍ണാടകയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

“Manju”

കര്‍ണാടകയില്‍ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ക​ര്‍​ഫ്യു ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ രാ​ത്രി ഒ​ന്‍​പ​ത് മു​ത​ല്‍ രാ​വി​ലെ അ​ഞ്ച് വ​രെ​യു​ള്ള രാ​ത്രി​കാ​ല ക​ര്‍​ഫ്യു തു​ട​രും.

ക​ണ്ടെ​യി​ന്‍​മെന്റ് സോ​ണി​ന് പു​റ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ളു​ക​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, റെ​സ്റ്റോ​റ​ന്റു​ക​ള്‍, ഓ​ഫീ​സു​ക​ള്‍, മ​റ്റു ക​ട​ക​ള്‍ എ​ന്നി​വ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ ഇ​വി​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ട്യൂ​ഷ​ന്‍-​കോ​ച്ചിം​ഗ് സെ​ന്റ​റു​ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ഇ​ല്ല.

പ​രി​ശീ​ല​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്വി​മ്മിം​ഗ് പൂ​ളു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു. പ​രി​ശീ​ല​ന​ത്തി​നാ​യി സ്‌​പോ​ര്‍​ട് കോം​പ്ല​ക്‌​സു​ക​ളും സ്റ്റേ​ഡി​യ​ങ്ങ​ളും തു​റ​ക്കാം. സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

Related Articles

Back to top button