KeralaLatest

മൂന്നാമത് സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഇന്ന് കൊച്ചിയിലേക്ക് പറന്നുയരും

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ് : കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കൈരളി ടിവി.. ‘കൈ കോര്‍ത്ത് കൈരളി’ എന്ന പേരിലാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായി കൈരളി ടിവി സഹായം നല്കുന്നത്. മൂന്നാമത്തെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് 175 യാത്രാക്കാരുമായി ഇന്ന് (29-6-2020) രാത്രി പത്തു മണിക്ക് ദുബായ് എയര്‍പോര്‍ട്ടല്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും.

മൂന്നു സൗജന്യ ഫ്ളൈറ്റുകളിലുമായി അര്‍ഹതപ്പെട്ട 590 യാത്രക്കാരെ നാട്ടില്‍ എത്തിക്കാന്‍ കൈരളിക്ക് ഇതിനോടകം കഴിഞ്ഞു. അടുത്തമാസം 175 യാത്രക്കാരുമായി ഖത്തര്‍ സംസ്കൃതിയുടെ സഹായത്തോടെ ദോഹയില് നിന്ന് സൗജന്യ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റും ഒരുക്കുന്നുണ്ടെന്നു കൈരളി ടി വി മിഡ്ഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ന്യൂസ് ആന്റ് പ്രോഗ്രാംസ് ഇ എം അഷ്റഫ് പറഞ്ഞു

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അര്‍ഹതപെട്ടവര്‍ക്ക് കൈരളി വിമാന ടിക്കറ്റുകളുടെ വിതരണം തുടരുകയാണ്. മൂന്നാമത്തെ സൗജന്യ യാത്രാ ഫ്ളൈറ്റിനുള്ള ടിക്കറ്റുകള്‍ക്ക് കേരളത്തിലെ വിവിധ എഞ്ചിനീറിങ് കോളേജുകളില്‍‌ പഠിച്ച മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ പ്രവാസികളുടെ കൂട്ടായ്മ ടെക്നോസാണ് സഹകരിച്ചത്. കോവിഡ് കാലത്ത് ഒരു മാധ്യമ സ്ഥാപനം പ്രവാസികള്‍ക്ക് വേണ്ടി ആയിരത്തിലധികം സൗജന്യ വിമാന ടിക്കറ്റുക‍ള്‍ നല്കുന്നത് ആദ്യമായാണ്. വന്ദേ ഭാരത് മിഷനുമായി ബന്ധപെട്ടു സലാല, ബഹ്റൈന്‍, കുവൈറ്റ് സൗദി അറേബ്യ രാജ്യങ്ങളില് നിന്നും സൗജന്യ എയര്‍ ടിക്കറ്റുകള്‍ നല്കി വരുന്നതായും ഇ എം അഷറഫ് പറഞ്ഞു

Related Articles

Back to top button