IndiaLatest

നൊമ്പരമായി ബിപിന്‍ റാവത്തിന്റെ അത്യപൂര്‍വ ചിത്രവും വിവാഹ ക്ഷണക്കത്തും

“Manju”

ന്യൂഡല്‍ഹി:തമിഴ്നാട്ടിലെ കൂനൂരില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ബിപിന്‍ റാവത്തിന് രാജ്യം വിടചൊല്ലുന്ന വേളയില്‍ അദ്ദേഹത്തിന്റെ വിവാഹക്ഷണക്കത്തും ദമ്ബതികളുടെ പഴയ ചിത്രവും വൈറലാകുന്നു.
ഇതിനൊപ്പം അദ്ദേഹത്തിന്റെ പ്രൊഫഷണല്‍, വ്യക്തിജീവിതത്തിന്റെ അപൂര്‍വ മുഹൂര്‍ത്തങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
യൗവന കാലത്ത് ഭാര്യയോടൊപ്പം ചാരനിറത്തിലുള്ള സഫാരി സ്യൂട്ട് അണിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഔദ്യോഗിക വേഷത്തില്‍ അല്ലാതെയുള്ള ചെറുപ്പകാലത്തെ അപൂര്‍വ ചിത്രങ്ങളില്‍ ഒന്നാണിത്. നെറ്റിയില്‍ ചുവന്ന തിലകവുമായി ചെറുചിരിയോടെ ക്യാമറയില്‍ നോക്കിനില്‍ക്കുന്ന ബിപിന്‍ റാവത്തും തിളങ്ങുന്ന സാരിധരിച്ച്‌ അദ്ദേഹത്തെ നോക്കി നില്‍ക്കുന്ന മധുലിക റാവത്തുമാണ് ചിത്രത്തിലുള്ളത്. അനൗദ്യോഗിക ചടങ്ങിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം എന്നാണ് കരുതുന്നത്.
മധുലികയുടെ മാതാപിതാക്കള്‍ അയച്ച വിവാഹ ക്ഷണക്കത്താണ് ബിപിന്‍ റാവത്തിനുള്ള വേറിട്ടഅന്തിമോപചാരമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന മറ്റൊന്ന്. ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാവത്തിന്റെ മകന്‍ എന്നും ക്യാപ്റ്റന്‍ ബിപിന്‍ റാവത്ത് എന്നുമാണ് ക്ഷണക്കത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ന്യൂഡല്‍ഹിയിലെ അശോക് റോഡിലായിരുന്നു വിവാഹ വേദി.മധുലിക റാവത്ത് മദ്ധ്യപ്രദേശിലെ ഒരു രാജകുടുംബാംഗമാണ്. പിതാവ് കുന്‍വര്‍ മൃഗേന്ദ്ര സിംഗ് നിയമസഭയിലെ ഒരു കോണ്‍ഗ്രസ് അംഗവും ആയിരുന്നു.

Related Articles

Back to top button