KeralaLatest

പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തല്‍

“Manju”

deaths cats virus disease ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത്  വൈറസ് രോഗം മൂലം; വാക്സിൻ എടുത്താൽ രോഗവ്യാപനം തടയാം

ശ്രീജ.എസ്

ആലപ്പുഴയില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. ചില പ്രത്യേക സീസണുകളില്‍ പൂച്ചകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അസുഖം മനുഷ്യരിലേക്ക് പടരില്ല.

കൂടാതെ വാകസിന്‍ എടുത്താല്‍ രോഗവ്യാപനം തടയാനാവും. വാക്സിന് ചെലവ് വരിക 600 രൂപയോളമാണ്. പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങിയത് ആലപ്പുഴ വീയപുരത്തും മുഹമ്മയിലുമാണ്. 12ഓളം വളര്‍ത്തുപൂച്ചകള്‍ രണ്ടിടങ്ങളിലുമായി ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്തിരുന്നു.

Related Articles

Back to top button