InternationalLatest

കുറുക്കന്മാര്‍ തിന്ന നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

“Manju”

അയര്‍ഷ (സ്‌കോട്ട്‌ലന്‍ഡിലെ) : കുറുക്കന്മാര്‍ കടിച്ചുമുറിച്ച നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം വഴിയിരികില്‍ കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡിലെ അയര്‍ഷയറിലെ മോങ്ക്ടണിലാണ് മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
യാത്രയ്ക്കിടെ കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് സ്ത്രീ വഴിയില്‍ പെട്ടു പോവുകയായിരുന്നു. പിന്നീട് ഇവര്‍ സഹായത്തിനായി റോഡ്‌സൈഡ് അസിസ്റ്റന്റിനെ വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ കാര്‍ കണ്ടെത്തിയെങ്കിലും സ്ത്രീയെ അവിടെയെങ്ങും കണ്ടെത്തിയിരുന്നില്ല. പിന്നീട് പോലീസ് സ്ത്രീയ്ക്കായി അന്വേഷണമാരംഭിച്ചെങ്കിലും അന്നേ ദിവസം ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല.
തൊട്ടടുത്ത ദിവസം കാര്‍ കിടന്ന അതേ വഴിയിയുടെ സമീപത്തായി ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യമൃഗങ്ങള്‍ കടിച്ചു പാതിയും തിന്നുതീര്‍ത്ത നിലയിലായിരുന്നു മൃതദേഹം. പോലീസ് ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം മരണത്തില്‍ അസ്വാഭാവികത സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
കാര്‍ കണ്‍ട്രി റോഡില്‍ തകരാറിലായതിനാല്‍ റോഡ്‌സൈഡ് അസിസ്റ്റന്റിനെ വിളിച്ച സ്ത്രീ കാറിനകത്ത് തന്നെ ഇവരെ കാത്തിരിക്കേണ്ടതിനു പകരം വിജനമായ സ്ഥലത്ത് ഇറങ്ങി നടന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കാര്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം ഒരു മൈല്‍ അകലെയുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊക്യുറേറ്റര്‍ ഫിസ്‌ക്കലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Related Articles

Back to top button