International

യൂറോപ്യൻ യൂണിയനെ കൂട്ടുപിടിച്ച് തിരിച്ചുവരാൻ ഒരുങ്ങി ചൈന

“Manju”

ബെയ്ജിംഗ് : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെ യൂറോപ്യൻ യൂണിയനുമായി അടുപ്പം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായാണ് ചൈന ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും, ജർമ്മൻ ചാൻസിലർ ആംഗല മെർക്കലുമായി ചേർന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഉച്ചകോടി സംഘടിപ്പിച്ചു. വെർച്വലായായിരുന്നു ഉച്ചകോടി.

ലോകം മുഴുവൻ കനത്ത നാശം വിതച്ച കൊറോണ വൈറസിന്റെ നിർമ്മാതാക്കൾ ചൈനയാണെന്നാണ് ലോകരാജ്യങ്ങൾ ഒരേ സ്വരത്തിൽ ആവർത്തിക്കുന്നത്. ഇതേ തുടർന്ന് ഒറ്റപ്പെട്ട ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താനും, തുർക്കിയും മാത്രമാണ് ഉള്ളത്. ഇതിനിടെ ഇന്ത്യയുമായി ലോകരാജ്യങ്ങൾ ബന്ധം ശക്തമാക്കുകയും ചൈനയിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരായ മനുഷ്യാവകാശങ്ങൾ വലിയ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായി അടുക്കാനുളള ചൈനയുടെ ശ്രമം.

അപേക്ഷ പരിഗണിച്ച് ഫ്രാൻസും, ജർമ്മനിയും ചൈനയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും, ചൈനയും സംയുക്തമായുള്ള നിക്ഷേപ പദ്ധതിയ്ക്ക് ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ മാറ്റം തടയാൻ ഒന്നിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും ചൈനയുമായി ധാരണയിലെത്തിയിട്ടുണ്ട്.

1989 ലെ ടിയാനെൻമെൻ സ്‌ക്വയറിലെ കൂട്ടക്കൊലയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനും- ചൈനയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് പിന്നാലെ മാർച്ചിൽ ചൈനയുമായുള്ള ആയുധ ഇടപാടിന് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനിലെ പത്ത് രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാണ് ചൈന ഇതിന് മറുപടി നൽകിയത്.

Related Articles

Back to top button