ഫുട്ബോൾ താരത്തിന്റെ വീട്ടില്‍കവര്‍ച്ച
ശ്രീജ.എസ്
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്ട്സ്പറിന്റെ ഇംഗ്ലീഷ് താരം ഡെലെ അല്ലിയുടെ വീട്ടില്‍ കവര്‍ച്ച. വീട്ടില്‍ അതിക്രമിച്ചു കടന്ന രണ്ടുപേര്‍ സഹോദരന് ഹാരി ഡിക്ക്ഫോര്ഡിനേയും കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്.
1,00000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) വിലമതിക്കുന്ന ആഭരണങ്ങളും വാച്ചുകളുമാണ് കൊള്ളയടിക്കപ്പെട്ടത്.
താരത്തിനും സഹോദരനും മുഖത്ത് നിസാര പരിക്കുണ്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റിലെ വീട്ടില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവസമയത്ത്ഇരുവരുടെയും കാമുകിമാരും വീട്ടിലുണ്ടായിരുന്നു. ഭയപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും ഞങ്ങളെല്ലാം കുഴപ്പമില്ലാതെ ഇരിക്കുന്നുവെന്നും അല്ലി ട്വീറ്റ് ചെയ്തു.
താരത്തിന്റെ വീട്ടില്‍ കടന്ന രണ്ടുപേര്‍ ആഭരണങ്ങളും വാച്ചുകളും മറ്റും കൊള്ളയടിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ച.