InternationalLatest

മലയാളി അമേരിക്കയില്‍ മരണപ്പെട്ടു

“Manju”

ഹൂസ്റ്റണ്‍: തൃശൂര്‍ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലര്‍ച്ചെ ഹൂസ്റ്റനില്‍ അന്തരിച്ചു. ഒരു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ സ്വപ്നയും ഭര്‍ത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാന്‍ഡ്‌സില്‍ ആയിരുന്നു താമസം. തൃശൂര്‍ കുന്നംകുളം ചിറ്റഞ്ഞൂര്‍ ഉപ്പത്തില്‍ രവീന്ദ്ര ദാസിന്‍റെ മകളാണ് സ്വപ്ന. ഭര്‍ത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റണ്‍ എം ഡി ആന്‍ഡേഴ്സണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സ്വപ്നയുടെ സംസ്കാര കര്‍മ്മങ്ങള്‍ ബുധനാഴ്ച രാവിലെ പതിനൊന്നിനു ഗെസ്സ്നെര്‍ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ നടക്കും.

Related Articles

Back to top button