LatestThiruvananthapuram

വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴില്‍ നല്‍കും: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

“Manju”

തിരുവനന്തപുരം: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ള നിരവധി തൊഴിലാളികള്‍ തൊഴില്‍ ലഭിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതു മനസിലാക്കിയാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച, ആരോഗ്യമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെടുക്കാമെന്ന തീരുമാനം കൈക്കൊള്ളുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് അധികൃതരുമായി തദ്ദേശ സ്വയംഭരണവകുപ്പ് ചര്‍ച്ചകള്‍ നടത്തി തൊഴില്‍ വിലക്ക് തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആരോഗ്യസുരക്ഷ ഉറപ്പാക്കിയാണ് വയോധികര്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കുക എന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Related Articles

Back to top button