LatestThiruvananthapuram

ഓണ്‍ലൈന്‍ പഠനത്തിലായി ജി സ്യൂട്ട് പ്ലാറ്റ്‌ഫോം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിനായി പൊതുപ്ലാറ്റ്‌ഫോം രൂപീകരിച്ച്‌ കൈറ്റ്‌സ് വിക്ടേഴ്‌സ്. ഓണ്‍ലൈന്‍ പഠനത്തിലായി ജി സ്യൂട്ട് എന്ന പ്ലാറ്റ്‌ഫോമാണ് വിക്ടേഴ്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് വിക്ടേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെ പൊതു ഡൊമൈനില്‍ കൊണ്ടുവരുന്നത്.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനത്തില്‍ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളു. കുട്ടികള്‍ക്ക് കൂടി സംശയങ്ങള്‍ ചോദിക്കാനും ഇടപെടാനും കഴിയുന്ന തരത്തിലുള്ള പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിള്‍ ഇന്ത്യ സൗജന്യമായി ലഭ്യമാക്കിയ പ്ലാറ്റ്‌ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും.

സ്വകാര്യ സംവിധാനമാണെങ്കിലും ജി സ്യൂട്ടില്‍ പരസ്യങ്ങളുണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള ഗൂഗിള്‍ മീറ്റ്, അസൈന്‍മെന്റുകള്‍ നല്‍കല്‍ ,ക്വിസുകള്‍ സംഘടിപ്പിക്കല്‍, മൂല്യനിര്‍ണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകള്‍ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ജി സ്യൂട്ടിന്റെ സവിശേഷതയാണ്.

എല്ലാവര്‍ക്കും ലോഗിന്‍ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാല്‍ ക്ലാസുകളില്‍ മറ്റുള്ളവര്‍ക്ക് നുഴഞ്ഞു കയറാനും കഴിയില്ല. ലോഗിന്‍ ഉപയോഗിച്ച്‌ ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിഷയങ്ങള്‍ തിരിച്ചും സ്‌കൂളുകളില്‍ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകള്‍ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് പങ്കിടാനുള്ള സൗകര്യവും ജി സ്യൂട്ടിലുണ്ടായിരിക്കും.

Related Articles

Back to top button