KeralaLatest

കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ആഗസ്റ്റ്26ന് തുറക്കും

“Manju”

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് പുതുജീവന്‍ ലഭിച്ചു. ആഗസ്റ്റ് 26ന് ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മുപ്പത് വര്‍ഷത്തേക്ക് ആലിഫ് ബില്‍ഡേഴ്സാണ് ടെന്‍ഡെറെടുത്തിട്ടുള്ളത്. ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പം വെക്കുന്നതിനൊപ്പം കോംപ്ളക്സ് തുറക്കും.

നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43. 20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതിലൂടെ കെ.ടിഡി.എഫ്.സിയ്ക്ക് 30 വര്‍ഷത്തിനകം ഏതാണ്ട് 257 കോടി രൂപ വരുമാനമായി ലഭിക്കും. നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 74. 63 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 11 ലിഫ്റ്റും 2 എസ്കലേറ്ററുമുണ്ട് ഇതില്‍. 3. 22 ഏക്കര്‍ സ്ഥലത്ത് 2007ലാണ് കോംപ്ളക്സ് നിര്‍മ്മാണം തുടങ്ങിയത്.

Related Articles

Back to top button