IndiaLatest

രാജ്യത്ത് ഇതുവരെ നല്‍കിയത് 36.89 കോടി വാക്‌സിന്‍ ഡോസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 40,23,173 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

വാക്‌സിന്‍ വിതരണ പദ്ധതിയുടെ 174ാം ദിവസമായ ജൂലൈ 8ന് വിതരണം ചെയ്ത വാക്‌സിന്റെ 27,01,200 ഡോസ് ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരും 13,21,973 പേര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവരുമാണ്.

18-44 വയസ്സുകാര്‍ക്കിടയില്‍ 20,31,634 പേര്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ്. 1,79,901 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്. 18-44 വയസ്സുകാരില്‍ 11,18,32,803 ഡോസ് വാക്‌സിനാണ് ഇതുവരെ സ്വീകരിച്ചത്. 18-44 വയസ്സുകാരില്‍ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി എട്ട് സംസ്ഥാനങ്ങളാണ്. ഇന്ത്യയില്‍ 43383 പേര്‍ക്കാണ് 24 മണിക്കൂറിനുളളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 911 പേര്‍ മരിച്ചു.
കശ്മീരില്‍ ഭീകരാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്താണ് മരിച്ചത്. സുന്ദര്‍ ബനിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം വെടിവയ്പ്പില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.

രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലെ ദദാല്‍ മേഖലയിലായിരുന്നു സംഭവം. അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിശോധനയ്ക്കിടെ പാക് ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം പ്രതിരോധിച്ചു. ഇതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും, ഗ്രനേഡ് ആക്രമണം നടത്തുകയും ചെയ്തു.
repeat
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 40,23,173 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ വിതരണ പദ്ധതിയുടെ 174-ാം ദിവസമായ ജൂലൈ 8ന് വിതരണം ചെയ്ത വാക്‌സിന്റെ 27,01,200 ഡോസ് ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരും 13,21,973 പേര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവരുമാണ്.

18-44 വയസ്സുകാര്‍ക്കിടയില്‍ 20,31,634 പേര്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ്. 1,79,901 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്. 18-44 വയസ്സുകാരില്‍ 11,18,32,803 ഡോസ് വാക്‌സിനാണ് ഇതുവരെ സ്വീകരിച്ചത്. 18-44 വയസ്സുകാരില്‍ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്…
രാജ്യത്തെ ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് കോവിഡ് സ്ഥിതിഗതികള്‍, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു.

പി.എം കെയേര്‍സ് ഫണ്ടിന്റെ സഹായത്തോടെ രാജ്യത്തെമ്ബാടും 1500 പി.എസ്.എ ഓക്സിജന്‍ പ്ലാന്റുകള്‍ സജ്ജമാവുകയാണെന്ന് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്ലാന്റുകള്‍ പ്രവര്‍ത്തന യോഗ്യമാവുന്നതോടെ ഓക്സിജന്‍ വിതരണത്തിനുണ്ടാവുന്ന ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ പ്ലാന്റുകളിലൂടെ നാല് ലക്ഷം ഓക്സിജന്‍ ബെഡ്ഡുകള്‍ക്ക് ആവശ്യമായ ഓക്സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കും.

എത്രയും വേഗത്തില്‍ പിഎസ്‌എ ഓക്സിജന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര…

Related Articles

Back to top button