IndiaInternationalSports

ട്രാക്കിൽ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ

“Manju”

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ നാല് പതിറ്റാണ്ടിനിടെ ട്രാക് ആന്റ് ഫീൽഡ് ഇനത്തിൽ ഒരു മലയാളി വനിത പോലുമില്ലാതെ ഇന്ത്യ ഒളിമ്പിക്‌സിൽ. ഈ മാസം ജപ്പാനിലെ ടോക്കിയോ വിൽ അരങ്ങേറുന്ന ഒളിമ്പിക്‌സിലാണ് മലയാളി വനിതാ താരങ്ങളില്ലാതെ ഇന്ത്യ മത്സരി ക്കുന്നത്. റിലേ ടീമിലെ ഇന്ത്യൻ ട്രാക്കിലെ മലയാളി വനിതാ പെരുമ അവസാനിക്കുന്നു വെന്നതും ആശങ്കയാവുകയാണ്.

1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യക്കഭിമാനമായി മലയാളി താരം പി.ടി.ഉഷ ഇറങ്ങിയത്. അന്നു മുതൽ മലയാളി വനിതകളാണ് ഇന്ത്യയുടെ ട്രാക് ഭരിച്ചത്. 1984ലെ 4×400 മീറ്റർ റിലേയിലെ നാലുപേരും മലയാളി പെൺകരുത്തായിരുന്നു. എന്നാൽ ഇത്തവണ ടോക്കിയോവിൽ ഒരു മലയാളി വനിത പോലുമില്ല.

യോഗ്യതാ പട്ടികയിൽ വനിതാ റിലേ ടീം പിന്തള്ളപ്പെട്ടപ്പോൾ ജിസ്‌ന മാത്യുവും വി.കെ. വിസ്മയയും മിക്‌സഡ് റിലേ ടീമിലും ഇടം കാണാനാകാതെ പുറത്തായി. 1500 മീറ്റർ യോഗ്യതാ പട്ടികയിൽ പി.യു.ചിത്ര 47-ാം സ്ഥാനത്തായതും വിനയായി.

Related Articles

Back to top button