InternationalLatest

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടത്തിക്കൊണ്ടുപോയ ദേവീ വിഗ്രഹം തിരികെയെത്തുന്നു

“Manju”

ലണ്ടണ്‍ ; ഇന്ത്യയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടത്തിക്കൊണ്ടുപോയ ദേവീ വിഗ്രഹം തിരികെ രാജ്യത്തെത്തുന്നു. ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയ പൈതൃക സ്വത്തുക്കളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്ന ഇന്ത്യ പ്രൈഡ് പ്രൊജക്‌ട് അംഗങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ വില്‍ക്കുന്നതിനായി അഭിഭാഷകനായ ക്രിസ്റ്റഫര്‍ മാരിനെല്ലോയെ ഒരു സ്ത്രീ സമീപിച്ചിരുന്നു. വ്യത്യസ്തമായ തോന്നിയ പ്രതിമ അയാള്‍ വാങ്ങിച്ച ശേഷം അത് ലേലത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഇതിന് വിലയിടുകയും ചെയ്തിരുന്നു. 1.4 മില്യണായിരുന്നു വിഗ്രഹത്തിന്റെ അടിസ്ഥാന വില.
എന്നാല്‍ സംശയം തോന്നിയ അഭിഭാഷകന്‍ വിഗ്രഹത്തിന്റെ ഉറവിടം അന്വേഷിച്ചുപോയി. ഇന്ത്യ പ്രൈഡ് പ്രൊജക്ടിനെ സമീപിച്ചതോടെയാണ് വിഗ്രഹത്തിന് ഭാരതവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ വിഗ്രഹത്തെ ലേലത്തില്‍ വില്‍ക്കുന്ന സാധനങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റി. വിഗ്രഹം ഇന്ത്യക്ക് തിരികെ നല്‍കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button