LatestThiruvananthapuram

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്​ ഏകീകൃത ശമ്പളഘടന

“Manju”

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങള്‍ക്ക്​ ഏകീകൃത ശമ്പളഘടന സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ചീഫ്​ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി. നേരത്തേ റിയാബ്​ ചെയര്‍മാന്റെ നേതൃത്വത്തിലെ വിദഗ്​ധസമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു.

കെ.എസ്​..ബി, കെ.എസ്​.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി ഒഴികെ പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളഘടനയെ സംബന്ധിച്ച റിപ്പോര്‍ട്ട്​ 2020 നവംബര്‍ 30 ന്​ സമര്‍പ്പിച്ചിരുന്നു. ശുപാര്‍​ശ പരിശോധിച്ചാണ്​ സമിതിക്ക്​ ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്​.

ചീഫ്​ സെക്രട്ടറി ചെയര്‍മാനും ധനകാര്യവിഭാഗം അഡീഷനല്‍ ചീഫ്​ സെക്രട്ടറി, ജലവിഭവ അഡീ. ചീഫ്​ സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ്​ അഡീഷനല്‍ ചീഫ്​ സെക്രട്ടറി, വ്യവസായവൈദ്യുതിഗതാഗത വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളുമായ ഏഴംഗ സമിതി​ രൂപവത്​കരിച്ചാണ്​ സര്‍ക്കാര്‍ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Back to top button