Latest

ഛബഹാർ തുറമുഖം മേഖലയിലെ വാണിജ്യകരുത്ത് വർദ്ധിപ്പിക്കും : ജയശങ്കർ

“Manju”

ന്യൂഡൽഹി: ഇറാനിലെ ഛബഹാർ തുറമുഖം മേഖലയിലെ വാണിജ്യക്കരുത്ത് വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഷാൻഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യമന്ത്രിമാരുടെ സമ്മേള നത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വാണിജ്യമേഖലയിൽ എല്ലാ രാജ്യങ്ങളും പരസ്പരം കൈകോർക്കേണ്ടത് ആഗോള പ്രതിസന്ധി പരിഹരിക്കാൻ അത്യാവശ്യമാണെന്നും ജയശങ്കർ പറഞ്ഞു.

ഏഷ്യൻ മേഖലയിലെ ഏറ്റവും വിശാലമായ അന്താരാഷ്‌ട്ര കൂട്ടായ്മയായ ഷാൻഹായ് കൗൺസിലിന്റെ 21-ാം സമ്മേളനമാണ് നടന്നത്. വെർച്വൽ സംവിധാനം വഴിയാണ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ സമ്മേളനത്തിൽ പങ്കെടുത്തത്. രാജ്യങ്ങളുടെ വ്യാപാര-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തണമെന്ന് എല്ലാ പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വിശാലതയും ജയശങ്കർ എടുത്തുപറഞ്ഞു. വടക്ക് -തെക്ക് ഏഷ്യൻ മേഖലയുടെ വികസനത്തിന് ചുക്കാൻ പിടിക്കാൻ തുറമുഖത്തിനാകും. ഷാൻഹായ് രാജ്യ ങ്ങൾക്കെല്ലാം തുറമുഖം ഉപയോഗിക്കാനാകണമെന്നും ജയശങ്കർ പറഞ്ഞു.

വാണിജ്യരംഗം പരിസ്ഥിതി സൗഹാർദ്ദമാകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച മിഷൻ ലൈഫ് എന്നത് വ്യാപര രംഗത്തും പ്രതിഫലിക്കണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. 2023 ആഗോളതലത്തിൽ ഐക്യരാഷ്‌ട്രസഭ ധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത് ജയശങ്കർ ഓർമ്മിപ്പിച്ചു. ഇതിനായി എല്ലാ രാജ്യങ്ങളും പരമാവധി ധാന്യ ഉൽപ്പാദനം വർദ്ധിപ്പിക്കണം. ആഗോളതലത്തിലെ പട്ടിണി , പ്രകൃതി ദുരന്തങ്ങളിൽ സംഭവിക്കുന്ന ഭക്ഷ്യധാന്യക്കുറവ് എന്നിവ പരിഹരിക്കാൻ പരസ്പരം സഹകരിക്കാനാക ണമെന്നും ജയശങ്കർ പറഞ്ഞു.

Related Articles

Back to top button