KeralaThrissur

പെരിങ്ങൽകുത്ത് അണക്കെട്ടിൻ്റെ ഷട്ടറുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി 4 ഷട്ടറുകൾ ഏഴ് അടി വീതം തുറന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പെരിങ്ങൽകുത്ത് അണക്കെട്ടിൻ്റെ ഷട്ടറുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി 4 ഷട്ടറുകൾ ഏഴ് അടി വീതം തുറന്നു. മഴ മൂലമുള്ള സ്വാഭാവിക നീരൊഴുക്ക് വർധിച്ചതുകൊണ്ടല്ല ഇത്. ചാലക്കുടിപ്പുഴയുടെ സമീപവാസികൾ ആശങ്കപ്പെടേണ്ടതുമില്ല.

അണക്കെട്ടിൻ്റെ പൂർണ്ണ സംഭരണ ശേഷിയായ 424 മീറ്ററിൽ ജല നിരപ്പ് ക്രമീകരിച്ച് ഷട്ടറുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചിരുന്നു. 2018ലെ പ്രളയ ശേഷം ക്രസ്റ്റ് ലെവൽ ആയ 419.41 മീറ്ററാണ് അണക്കെട്ടിൻ്റെ പരമാവധി ജലനിരപ്പായി നിശ്ചയിച്ചിരുന്നത്. പൂർണ്ണ സംഭരണ ശേഷിയിൽ ജലനിരപ്പ് എത്തിച്ചാൽ മാത്രമേ ഷട്ടറുകൾ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാൻ കഴിയൂ. മഴ മാറി നിന്ന സാഹചര്യത്തിൽ ഷട്ടറുകളുടെ പ്രവർത്തനക്ഷമതാ പരിശോധനയുടെ ഭാഗമായി ജലനിരപ്പ് 423.7 മീറ്റർ വരെ ശനിയാഴ്ച ജലനിരപ്പ് ഉയർത്തി. എന്നാൽ ഇപ്പോഴത്തെ നിലയിൽ തിങ്കളാഴ്ചക്ക് മുൻപ് ജലനിരപ്പ് 424 മീറ്ററിനേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ 4 ഷട്ടറുകൾ തുറക്കാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയാണുണ്ടായത്. ഇതുമൂലം പുറത്തേക്ക് ഒഴുക്കുന്ന ജലം പുഴയിലെ ജലനിരപ്പ് കാര്യമായി ഉയർത്തില്ല. അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button