KeralaLatest

രേഷ്മയുടെ അനന്തുവിനെ കണ്ടെത്തി

“Manju”

കൊല്ലം : കല്ലുവാതുക്കലില്‍ അറസ്റ്റിലായ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി. രേഷ്മ നാല് മാസമായി ഈ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. അനന്തു പ്രസാദ് എന്നാണ് യുവാവിന്റെ പേര്.
അനന്തു എന്ന പേരില്ല യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. ബിലാല്‍ എന്ന പേരിലാണ്. ജയിലാവുന്നതിനു മുമ്പു വരെ ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. വര്‍ക്കല സ്വദേശിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു ഇതു ബിലാല്‍ എന്ന ഫേസ്ബുക്ക് സുഹൃത്താണെന്നാണ് രേഷ്മ മൊഴി നല്‍കിയത്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ പറഞ്ഞു.
ഒടുവില്‍ പൊലീസാണ് ഇത് ബിലാലല്ല അനന്തു പ്രസാദ് ആണെന്ന് രേഷ്മയോട് പറഞ്ഞത്. രേഷ്മ ഇത് അനന്തുവാണെന്ന് അറിയാമെന്ന കാര്യം മറച്ചു വെക്കുകയാണോ എന്ന് വ്യക്തമല്ല.

Related Articles

Back to top button