IndiaLatest

പരിസ്ഥിതി ലംഘനങ്ങളില്‍ കര്‍ശന നടപടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ പരിസ്ഥിതി നിയമ ലംഘനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. അനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ അത് പൊളിച്ച്‌ നീക്കുമെന്നും അനുമതിയില്ലാതെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കി വന്‍ പിഴ ചുമത്തുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

അതെ സമയം നിയമ ലംഘനം നടന്ന പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെങ്കില്‍ പദ്ധതി ചെലവിന്റെ ഒരു ശതമാനം പിഴയാകും ഈടാക്കുക. പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കില്‍ പദ്ധതി ചെലവിന്റെ ഒരു ശതമാനവും വിറ്റുവരവിന്റെ കാല്‍ ശതമാനവും പിഴയായി ഈടാക്കും. പരിസ്ഥിതി മന്ത്രാലം പുതുതായി ഇറക്കിയ മാര്‍നിര്‍ദേശത്തിലാണ് വിശദമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതെ സമയം നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button