IndiaLatest

പണിമുടക്ക് ഇന്ന് അർധരാത്രി വരെ

“Manju”

തിരുവനന്തപുരം • കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്നു രാത്രി 12 വരെ. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും സ്വകാര്യമേഖലയിലുള്ളവരും സ്വന്തമായ തൊഴിൽ ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കുന്നതായി നേതാക്കൾ അറിയിച്ചു. ബാങ്ക് ജീവനക്കാരും പണിമുടക്കിലുണ്ട്. കെഎസ്ആർടിസി സർവീസ് നടത്തില്ല. ട്രെയിനുകൾ സർവീസ് നടത്തും. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, ആരോഗ്യ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല ഇന്നത്തെ എംപിഎഡ് പരീക്ഷ നാളെ നടത്തും. കുസാറ്റ് ഇന്നും ഡിസംബർ 7നും നടത്താനിരുന്ന പരീക്ഷകൾ ഡിസംബർ 30, 31 തീയതികളിലേക്കു മാറ്റി.

Related Articles

Back to top button