IndiaLatest

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു; തമിഴ് റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു

“Manju”

തമിഴ് റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ ചിത്രം പ്രത്യക്ഷപ്പെട്ടു

ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ എച്ച് ഡി പതിപ്പ് ചോർന്നു. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ എച്ച് ഡി പതിപ്പ് എത്തി. മറ്റ് പല സൈറ്റുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ റിലീസിന് മുൻപ് ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ ചോർന്നിരുന്നു. ഇവ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും 400 വ്യാജ സൈറ്റുകൾക്ക് മദ്രാസ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

വെബ്സൈറ്റുകൾ റദ്ദാക്കാനാണ് ടെലികോം സേവന ദാതാക്കളായ എയർടെൽ, ജിയോ, വിഐ, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിയത്. റിലീസിന് മുൻപേ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗങ്ങൾ ഇനിയും പ്രചരിപ്പിക്കുകയാണെങ്കിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button