India

ബലാത്സംഗ ഭീഷണി ; പരാതിയുമായി ബംഗാളി നടി പ്രത്യുഷ പോൾ

“Manju”

കൊൽക്കത്ത ; ബംഗാളി നടി പ്രത്യുഷ പോളിനെതിരെ ബലാത്സംഗ ഭീഷണി .മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടി പ്രത്യുഷ പോളിനു സമൂഹമാദ്ധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർന്നത് . ഇതുമായി ബന്ധപ്പെട്ട് നടി ​കൊൽക്കത്ത സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകി .

കൊൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചതിനു ശേഷവും തനിക്ക് ബലാത്സംഗ ഭീഷണി വരുന്നതായി നടി മാദ്ധ്യമങ്ങളോട് പറഞ്ഞു .

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി ഉണ്ടായിരുന്നു. തുടക്കത്തിൽ, ഇത് അവഗണിക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉപദ്രവം തുടർന്നു. ജീവനിൽ പോലും ഭയമുണ്ട് , നടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്യു​മ്പോൾ മറ്റൊരു അക്കൗണ്ടിൽനിന്ന്​ ചിത്രങ്ങളും ഭീഷണികളും വരും . മോർഫ് ചെയ്ത ചിത്രങ്ങൾ അമ്മയ്ക്കും സുഹൃത്തുക്കൾക്കും അയച്ചതായും അവർ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ താൻ 30 തവണ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു , ഇത് 31 ആം തവണയാണ് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കിയ ശേഷവും വീണ്ടും ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ വരുന്നത് . – പ്രത്യുഷ പോൾ പറഞ്ഞു

ഹൂഗ്ലി ജില്ലയിൽ നിന്നുള്ള പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത സംഭവത്തിനു പിന്നാലെയാണിത് . ചിത്രങ്ങൾക്കൊപ്പം യുവതിയുടെ ഫോൺ നമ്പറും അപ്‌ലോഡുചെയ്‌തിരുന്നു . രണ്ട് സംഭവങ്ങളും പോലീസിന്റെ നിഷ്ക്രിയത്വമാണ് കാട്ടുന്നതെന്ന് ബിജെപി ആരോപിച്ചു.

Related Articles

Back to top button