KeralaLatest

കാർഷിക മേഖലയിൽ യുവാക്കൾ മുന്നിട്ടിറങ്ങണം: ഹൈദരലി ശിഹാബ് തങ്ങൾ

“Manju”

പി.വി.എസ്

മലപ്പുറം : കാർഷിക രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ .കൃഷിമഖലയിലെ തകർച്ചയ്ക്കു പരിഹാരം തേടി സ്വതന്ത്ര കർഷകസംഘം ജൂൺ 15 വരെ നടത്തുന്ന ക്യാംപെയിനിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തങ്ങൾ .സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായിരുന്നു.

നാലകത്ത് സൂപ്പി ,സ്വതന്ത്ര കർഷകസംഘം നേതാക്കളായ എ.കെ സൈതലവി ഹാജി, കെ.കെ നഹ ,എ.കെ അബ്ദുറഹിമാൻ ,സി.അബ്ദുൽ കരീം ,എം .എം യൂസഫ് ,സംസ്ഥാന സെക്രട്ടറി പി.പി ഇബ്രാഹിം, ഡോ.വി കുഞ്ഞാലി എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button