IndiaLatest

പോര്‍ടബിള്‍ മിസൈലുകളുമായി അദാനി ഡിഫെന്‍സ്

“Manju”

ന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി ഡി.ആര്‍.ഡി.VSHORADS മിസൈലുകളുടെ നിര്‍മാണം ആരംഭിക്കുന്നു. അദാനി ഡിഫെന്‍സാണ് ഡി.ആര്‍.ഡി.ഒക്കു വേണ്ടി വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫെന്‍സ് സിസ്റ്റം (VSHORADS) മിസൈല്‍ നിര്‍മിക്കുന്നത്. സൈനികര്‍ക്ക് തോളത്തു വെച്ച്‌ വിക്ഷേപിക്കാവുന്ന മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫെന്‍സ് സിസ്റ്റം(MANPAD) വിഭാഗത്തില്‍ പെടുന്ന ഈ മിസൈലുകള്‍ കൂടി എത്തുന്നത് ഇന്ത്യന്‍ സേനക്ക് കൂടുതല്‍ കരുത്താവും.

തദ്ദേശീയമായി MANPAD വിഭാഗത്തില്‍ പെടുന്ന മിസൈലുകള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിനും പ്രതിരോധ വ്യവസായത്തിനും ഒരുപോലെ കരുത്താണ്. റഡാറുകളെ കബളിപ്പിക്കാനും മറ്റും താഴ്ന്നു പറക്കുന്ന പോര്‍വിമാനങ്ങളേയും നിരീക്ഷണ ഡ്രോണുകളേയും തകര്‍ക്കാര്‍ VSHORADS മിസൈലുകള്‍ക്ക് സാധിക്കും.

യുക്രെയ്ന്‍ അടക്കമുള്ള ലോകത്തെ നിരവധി യുദ്ധമേഖലകളില്‍ സമാനമായ മാന്‍പോഡ് മിസൈലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എവിടെ നിന്നും വളരെയെളുപ്പം തൊടുക്കാനാവുമെന്നതു തന്നെയാണ് മാന്‍പോഡ് മിസൈലുകളുടെ പ്രധാന സവിശേഷത. രാജ്യങ്ങളുടെ സൈന്യങ്ങള്‍ മാത്രമല്ല ഭീകരസംഘടനകളും പ്രക്ഷോഭകാരികളുമെല്ലാം മാന്‍പോഡുകളെ ഉപയോഗിക്കാറുണ്ട്. ഏതൊരു പോര്‍വിമാനത്തിനും ഭീഷണിയായേക്കുമെന്നതാണ് മാന്‍പോഡുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം VSHORADS മിസൈലുകളുടെ വരവ് നിര്‍ണായകമാവും. റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം അടക്കമുള്ള സംവിധാനങ്ങളുള്ള ഈ മിസൈലുകള്‍ പല പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയാണ് നിര്‍മാണഘട്ടത്തിലെത്തിയിരിക്കുന്നത്. ലക്ഷ്യത്തിലേക്ക് പിഴവുകളില്ലാതെ അതിവേഗം സഞ്ചരിക്കാനും VSHORADS മിസൈലുകള്‍ക്കാവും. ഒന്നിലേറെ ഡി.ആര്‍.ഡി.ഒ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് ഈ ഷോട്ട് റേഞ്ച് എയര്‍ ഡിഫെന്‍സ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്.

റഷ്യയുടെ ഇഗ്ലഎസ് മിസൈലുകള്‍ വാങ്ങുന്നതിന് 2018ന് 1.3 ബില്യണ്‍ ഡോളറിന്റെ കരാറിലേക്ക് ഇന്ത്യന്‍ സൈന്യം എത്തിയിരുന്നു. എന്നാല്‍ തദ്ദേശീയമായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ ഈ കരാര്‍ നടപ്പിലാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. എങ്കിലും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റഷ്യയില്‍ നിന്നും കുറച്ച്‌ ഇഗ്ലഎസ് മിസൈലുകള്‍ ഇന്ത്യ വാങ്ങുകയും ചെയ്തു. സവിശേഷ സാഹചര്യം തിരിച്ചറിഞ്ഞാണ് ഡി.ആര്‍.ഡി.ഒ തദ്ദേശീയമായ വെരി ഷോട്ട് റേഞ്ച് എയര്‍ ഡിഫെന്‍സ് മിസൈലുകള്‍ വികസിപ്പിച്ചെടുത്തത്.

ഡി.ആര്‍.ഡി.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ ആര്‍.സി.ഐ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് VSHORADS വികസിപ്പിച്ചെടുത്തത്. 820 അടി മുതല്‍ 20,000 അടി വരെ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഈ മിസൈലിനാവും. ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള പരീക്ഷണ കേന്ദ്രത്തില്‍ നിന്നും 2022 സെപ്തംബര്‍ 27ന് രണ്ടു തവണ ഈ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. 2023 മാര്‍ച്ച്‌ 14നും ചാന്ദിപൂരില്‍ വെച്ച്‌ രണ്ടു പരീക്ഷണങ്ങള്‍ ഡി.ആര്‍.ഡി.ഒ നടത്തി. എല്ലാ പരീക്ഷണങ്ങളും വിജയിച്ചതോടെയാണ് മിസൈല്‍ നിര്‍മാണഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

Related Articles

Back to top button