KeralaLatest

കൈത്താങ്ങായി മമ്മൂട്ടിയുടെ സഹായപദ്ധതി

“Manju”

തലശ്ശേരി ;നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായമൊരുക്കാനായി നടന്‍ മമ്മൂട്ടി ഒരുക്കിയ സ്മാര്‍ട്ട്‌ ഫോണ്‍ വിതരണ പദ്ധതിയായ വിദ്യാമൃതത്തിന് മലബാര്‍ മേഖലയിലും തുടക്കമായി. വിതരണ ഉദ്ഘാടനം തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിര്‍വഹിച്ചു. ഓണലൈന്‍ പഠന സൗകര്യമില്ലാത്ത ആയിരക്കണക്കിന് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാവുകയാണ് വിദ്യാമൃതം പദ്ധതി.

സിനിമാതാരം മമ്മൂട്ടി നേതൃത്വ നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനം ആയ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴി ആണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ മേഖലയിലെ വിതരണ ഉദ്‌ഘാടനം തലശ്ശേരിയില്‍ നടന്നു.തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞറളക്കാട്ടില്‍ നിന്നും ബേപ്പൂര്‍ ഗവണ്മെന്റ് സ്കൂള്‍ പ്രധാന അധ്യാപിക സി പി രമ കുട്ടികള്‍ക്ക് വേണ്ടി ആദ്യ ഫോണ്‍ ഏറ്റു വാങ്ങി. വിലമതിക്കാനാകാത്ത പുണ്യപ്രവര്‍ത്തിയാണ് വിദ്യാമൃതം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

അനാഥാലയങ്ങളിലെ കുട്ടികള്‍, മാതാ പിതാക്കള്‍ നഷ്ടപ്പെട്ടവര്‍ ആദിവാസി ഗോത്ര വിഭാഗങ്ങളിപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന കൊടുത്താണ് പദ്ധതി നടപ്പാക്കുന്നത് . തലശ്ശേരി ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫാ ജോണ്‍ കൂവപ്പാറയില്‍ , മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം മുഹമ്മദ്‌ റിസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button