Thrissur

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്- നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനിനും കരുവന്നൂർ നദീതട പ്ലാനിനും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജില്ലാ പഞ്ചായത്തിൻ്റെയും പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളുടെയും സഹകരണത്തോടെ കേരള സ്റ്റേറ്റ്ലാൻ്റ് യൂസ് ബോർഡ് തയാറാക്കിയ പദ്ധതിയാണ് കരുവന്നൂർ നദീതട പ്ലാൻ. ഇതിന്‍റെ ഭാഗമായി പദ്ധതി പ്രദേശത്തെ മൂന്ന് ക്ലസ്റ്ററ്റുകളായി വിഭജിച്ചു. ഒന്നാം ഘട്ടമായി ക്ലസ്റ്റർ ഒന്ന് മണലി ഉപ നദീതടത്തിൽപ്പെട്ട 30 ചെറു നീർത്തടങ്ങളുടെയും, ക്ലസ്റ്റർ രണ്ട് കുറുമാലി ഉപ നദീതടത്തിൽപ്പെട്ട 37 ചെറു നീർത്തടങ്ങളുടെയും പദ്ധതി രേഖകൾ ഡിപിസി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. മൂന്നാം ഘട്ട ക്ലസ്റ്ററില്‍ ഉൾപ്പെട്ട 13 ചെറു നീർത്തട പദ്ധതി രേഖകളുടെയും കൺവെർജൻസ് പ്ലാനുകളും- നിർവഹണ പ്ലാനുകളുമാണ് ശനിയാഴ്ച ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിൽ അംഗീകരിച്ചത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് -നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ 4 നീർത്തടങ്ങളെ അടിസ്ഥാനപ്പെടുത്തി 84636 പ്രവൃത്തികൾക്കായി 2079392 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 3 നീർത്തടങ്ങളെ അടിസ്ഥാനപ്പെടുത്തി 124616 കൾക്കായി 2605904 തൊഴിൽ ദിനങ്ങളും, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 3 നീർത്തടങ്ങളെ അടിസ്ഥാനപ്പെടുത്തി 83053 പ്രവൃത്തികൾക്കായി 1527691 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ദിനങ്ങൾ സൃഷ്ടിച്ചു.

Related Articles

Back to top button