LatestThiruvananthapuram

മില്‍മ പനീര്‍ നിര്‍മാണപ്ലാന്റ് ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി മന്ത്രി

“Manju”

തിരുവനന്തപുരം : മില്‍മയുടെ കീഴില്‍ വരുന്ന പനീര്‍ നിര്‍മിക്കുന്നതിനുള്ള ഒാട്ടോമേറ്റഡ് പ്ലാന്റ് സ്ഥാപിക്കുന്നത് സജീവ പരിഗണനയില്‍ ഉണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. കോവിഡ് ബാധിച്ച്‌ മരിച്ച ക്ഷീരകര്‍ഷകരുടെയും സംഘം ജീവനക്കാരുടെയും കുടുംബത്തിന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ നല്‍കുന്ന ധനസഹായവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം മേഖലാ യൂണിയന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. പാല്‍ ഉത്‌പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക് എത്തിയ സാഹചര്യത്തില്‍ അധികമാകുന്ന പാല്‍ സംസ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്.

Related Articles

Back to top button