KeralaLatest

വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തില്‍ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ച രീതിയില്‍ നടത്തി ഉന്നത വിജയം കരസ്ഥമാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണം. എല്ലാവര്‍ക്കും ജീവിത വിജയാശംസകള്‍.

Related Articles

Back to top button