KeralaLatest

യാത്രക്കാരുടെ കുറവുമൂലം നിരത്തിലിറങ്ങാതെ ബസ്സുകള്‍

“Manju”

തൃശൂര്‍: അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്നിട്ടും യാത്രക്കാരുടെ കുറവുമൂലം നിരത്തിലിറങ്ങാതെ ബസ്സുകള്‍.അത്യാവശ്യയാത്രക്കാര്‍ക്ക് ബസ്സുകളില്ലാത്തത് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്.ജീവനക്കാര്‍ക്കും ഡീസലിനും കൂടിയുള്ള തുക ഓടിക്കിട്ടാത്തതുകൊണ്ടാണ് കൂടുതല്‍ ബസ്സുകളും നിരത്തിലിറങ്ങാത്തത്.

മുന്നൂറോളം ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ഒറ്റപ്പാലം മേഖലയില്‍ നൂറോളം ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ നിരത്തിലിറങ്ങുന്നത്.ഗുരുവായൂര്‍-പാലക്കാട്, ചെര്‍പ്പുളശ്ശേരി-ഒറ്റപ്പാലം റൂട്ടില്‍ മാത്രമാണ് കൂടുതല്‍ ബസ്സുകള്‍ ഓടുന്നത്.തൃശ്ശൂര്‍-ഒറ്റപ്പാലം പാതയിലോടുന്ന ബസ്സുകള്‍ക്ക് ദിവസവും 75 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്.

Related Articles

Back to top button