KeralaLatestThiruvananthapuram

നവപൂജിതം പതിപ്പ് സെപ്തംബര്‍ 1ന് പ്രകാശനം ചെയ്യും

“Manju”

പോത്തന്‍കോട് : ശാന്തിഗിരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ശാന്തിഗിരി ആദ്ധ്യാത്മിക മാസികയുടെ സെപ്തംബര്‍ ലക്കം നവപൂജിതം പതിപ്പ് സെപ്തംബര്‍ 1ന് വ്യാഴാഴ്ച റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രകാശനം ചെയ്യും. നൂറ് പേജുളള പതിപ്പ് ബഹുവര്‍ണ്ണത്തിലാണ് അടിച്ചിരിക്കുന്നത്. സന്ന്യാസിമാരും ദീര്‍ഘകാലം ഗുരുവിനോടൊപ്പം കഴിഞ്ഞവരും ഗുരുഭക്തരും വിശ്വാസികളുടെയും നവമായ കാഴ്ചപ്പാടിലൂടെയുളള രചനകളാണ് നവപൂജിതം പതിപ്പിലുളളത്.

Related Articles

Back to top button