IndiaLatest

സംഭരണശാലകളില്‍ സി.ബി.ഐ റെയ്ഡ്

“Manju”

കർഷക സമരത്തിന്‍റെ മറവിൽ പഞ്ചാബിലെ സംഭരണശാലകളിൽ സി.ബി.ഐ റെയ്ഡ് | Madhyamam

ശ്രീജ.എസ്

ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ തുടരുന്നതിനിടെ പഞ്ചാബിലെ സംഭരണശാലകളില്‍ സി.ബി.ഐ റെയ്ഡ്. പഞ്ചാബിലെ 40 സംഭരണശാലകളിലാണ് സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. സംഭരണശാലകളില്‍ സൂക്ഷിച്ച അരിയുടെയും ഗോതമ്പിന്റെയും സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായും റിപ്പോര്‍ട്ട്.

പഞ്ചാബ് വെയര്‍ഹൗസിങ്, പഞ്ചാബ് ഗ്രെയിന്‍സ് പ്രൊക്യുര്‍മെന്റ് കോര്‍പറേഷന്‍ (പന്‍ഗ്രെയിന്‍), ഫുഡ് കോര്‍പറേഷന്‍ ഓ ഫ് ഇന്ത്യ (എഫ്.സി.ഐ) എന്നിവിടങ്ങളിലാണ് അര്‍ധ സൈനിക വിഭാഗത്തിനൊപ്പം എത്തിയ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്. 2019-20, 2020-21 കാലയളവില്‍ ശേഖരിച്ച ഗോതമ്പില്‍റെയും അരിയുടെയും സാംപിളുകളാണ് സംഘം ശേഖരിച്ചത്.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പങ്കെടുത്തത്. രാജ്യ തലസ്ഥാനത്ത് നടന്ന ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു .

Related Articles

Back to top button