IndiaLatest

പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസംമെട്രോ സര്‍വീസ് നടത്താനുള്ള അനുമതിയടക്കം നിരവധി നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതുവാഹനങ്ങളില്‍ 50 ശതമാനം മാത്രമേ യാത്രക്കാരെ അനുവദിക്കൂ. എല്ലാവും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
ജനങ്ങളുടെയും വാഹനങ്ങളുടെയും യാത്രയിലെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. രാത്രി 9 അഞ്ച് മുതല്‍ രാവിലെ 5വരെ യാത്രകള്‍ അനുവദിക്കില്ല. ഇതര സംസ്ഥാനത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളൊഴിച്ച്‌ മറ്റൊന്നിനും പ്രവര്‍ത്തനാനുമതിയുണ്ടാവില്ല.

Related Articles

Back to top button