IndiaLatest

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

“Manju”

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തിനു ശേഷം രാജ്യത്ത് വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 41,806 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 581 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരിച്ചു.

39,130 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 4,32,041 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്. തുടര്‍ച്ചയായ 24-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായി രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 2.15 ശതമാനമാണ്.

അതേസമയം രാജ്യത്ത് 39.13കോടി വാക്സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം നാളെ ചേരും. സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള മുന്‍ കരുതലുകളെ കുറിച്ചും നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതയുണ്ട്.

Related Articles

Back to top button