KeralaLatestThiruvananthapuram

മുൻ ജില്ലാ കളക്ടർ എം.കെ. ഭാസ്കരൻ അന്തരിച്ചു.സംസ്കാരം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ നടക്കും

“Manju”

പോത്തൻകോട് : തിരുവനന്തപുരം മുൻ ജില്ലാ കളക്ടര്‍ പോത്തന്‍കോട്  ലക്ഷ്മിപുരം ജ്ഞാനശ്രീ വീട്ടിൽ എം.കെ. ഭാസ്കരൻ (89) നിര്യാതനായി. ഇന്ന് (16-10-2022) രാവിലെ 8.20 നായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1983 മുതൽ 1985 വരെ തിരുവനന്തപുരം ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സോഷ്യൽ വെൽഫെയർ ഡയറക്ടർ ,സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു. ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിലെ ജനറൽ മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം കടുത്തുരുത്തി മണക്കാട്ടുവേലിൽ കുടുംബാംഗമാണ്. പരേതയായ കെ ലക്ഷ്മിയാണ് ഭാര്യ.

മക്കൾ : ഡോ. ഉഷാകുമാരി .ബി ( റിട്ട. അഡീഷണൽ ഡയറക്ടർ, കേരള ഹെൽത്ത് സർവീസസ്) ,
ഷാജി.ബി ( കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം), മണിലാൽ.ബി ( അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), മിനിമോൾ ബി ( എ.ജി.എം- അക്കൗണ്ട്സ്, ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ)

മരുമക്കൾ: പ്രദീപ് കുമാർ.ഡി (സീനിയർ ജനറൽ മാനേജർ, ഓഫീസ് ഓഫ് ജനറൽ സെക്രട്ടറി),
സുപ്രിയ. എ (കോർഡിനേറ്റർ, ശാന്തിഗിരി മാതൃ മണ്ഡലം), ബിജുമോൾ കെ. ബി ( മഹിത) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,  അനിൽ കെ.എസ് (റിട്ട.ജോയിന്റ് രജിസ്ട്രാർ, കേരള ഹൈക്കോടതി).

ചെറുമക്കള് : ഡോ.ഗായത്രി പി., അരവിന്ദ് പി (ബ്രഹ്മചാരി, ശാന്തിഗിരി ആശ്രമം), ഭക്തപ്രിയൻ എസ്.(ബ്രഹ്മചാരി, ശാന്തിഗിരി ആശ്രമം)., ജ്ഞാനമിത്രൻ എം.

സംസ്കാരം ഇന്ന് (16/10/2022 ഞായറാഴ്ച) വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ നടക്കും. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.

Contact – Shaji.B
9995135453

Related Articles

Back to top button