Uncategorized

എന്തൊരു ചൂടാല്ലേ…? തയാറാക്കാം ഉഗ്രന്‍ കൂള്‍ഡ്രിങ്ക്‌സ്

“Manju”

വേനല്‍ക്കാലം അടുത്തതോടെ എല്ലാവരും പറയും ‘ഹൊ എന്താരു ചൂടാണ്..’ എല്ലാവരും ആഗ്രഹിക്കും തണുത്ത ജൂസ് കഴിക്കാൻ. പണ്ടാ കാലത്താണെങ്കിൽ സംഭാരമായിരുന്നു പ്രിയം. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രിയം മോക്ക്‌ടെയിലുകളോടാണ്. പഴച്ചാറുകളും സോഡയും ഒന്നിപ്പിച്ചുള്ള ഈ പാനീയങ്ങള്‍ പലതും വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. ചില കൂൾ ഡ്രിങ്ക്സ് വീട്ടിൽ ഉണ്ടാക്കാനുള്ള വഴിയിതാ;
• സണ്‍റൈസ് മോക്ക്‌ടെയില്‍
ചേരുവകള്‍
ലെമണ്‍ ജ്യൂസ്- 2 ടേബിള്‍ സ്പൂണ്‍
ഓറഞ്ച് ജ്യൂസ്- കാല്‍ ഗ്ലാസ്
തണ്ണിമത്തന്‍ ജ്യൂസ്- അര ഗ്ലാസ്
ലെമണ്‍ സോഡ- കാല്‍ ഗ്ലാസ്
പുതിനയില- ആവശ്യത്തിന്
പഞ്ചസാര- ആവശ്യമെങ്കില്‍ മാത്രം
ഐസ്‌ക്യൂബ്‌സ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം : തണ്ണിമത്തന്‍ കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളായി നുറുക്കി ജ്യൂസറില്‍ അടിച്ചെടുക്കുക. ശേഷം ഇത് നന്നായി അരിച്ചെടുത്തതിനു ശേഷം മാറ്റി വയ്ക്കുക. ഒരു ഗ്ലാസില്‍ അല്‍പം പുതിന ഇല നുറുക്കി ഇടുക. ഇതിലേക്ക് അല്‍പം ലൈം ജ്യൂസ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്‌സ് ഇട്ടതിനു ശേഷം ഇതിലേക്ക് ഓറഞ്ച് ജ്യൂസും പിന്നാലെ ലെമണ്‍ സോഡ, തണ്ണിമത്തന്‍ ജ്യൂസ് എന്നിവ ചേര്‍ക്കുക.
• സ്‌ട്രോബെറി- ലൈം മോക്ക്‌ടെയില്‍
ചേരുവകള്‍
ചെറുനാരങ്ങ(നുറുക്കിയത്)- 2 എണ്ണം
സ്‌ട്രോബെറി (നുറുക്കിയത്)- കാല്‍ കപ്പ്
പഞ്ചസാര പൊടിച്ചത്- 6 ടേബിള്‍ സ്പൂണ്‍
പുതിന ഇല- ആവശ്യത്തിന്
ഐസ്‌ക്യൂബ്‌സ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം : ഒരു ബൗളില്‍ നുറുക്കിയ ചെറുനാരങ്ങയും സട്രോബെറിയും പുതിന ഇലയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി സ്പൂണ്‍ ഉപയോഗിച്ച്‌ ഉടച്ചു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ മാറ്റി വയ്ക്കുക. ശേഷം ഒരു ഗ്ലാസില്‍ ആവശ്യത്തിന് ഐസ് ക്യൂബ്‌സ് ഇട്ടതിനു ശേഷം ഈ മിശ്രിതം ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ചേര്‍ത്ത് വിളമ്ബുക. ആവശ്യമെങ്കില്‍ വെള്ളത്തിനു പകരം ലെമണ്‍ സോഡയോ സാധാരണ സോഡയോ ഉപയോഗിക്കുക. (കടപ്പാട്; ജിബിന്‍ ജോര്‍ജ്)

Related Articles

Back to top button