IndiaLatest

ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ട് :ബ്രിട്ടീഷ് പഠനം

“Manju”

 

ലണ്ടന്‍ : പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ പാചകരീതിയെന്ന് ബ്രിട്ടീഷുകാരുടെ കണ്ടെത്തല്‍. ജൂലൈ 14ന് യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ടാബ്ലോയിഡ് ദി മിററില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യന്‍ വിഭവങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ലണ്ടന്‍ ആസ്ഥാനമായുള്ള ടില്‍ഡ പബ്ലിഷിംഗ് നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.
ലോക്ക്ഡൗണ്‍ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികള്‍ പരീക്ഷിക്കുമായിരുന്നുവെന്നും കണ്ടെത്തി. ഇത് അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39% പേര്‍ തങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാന്‍ ശ്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു.
പക്ഷേ, അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്ബോള്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുക, ശരിയായ പാകത്തില്‍ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോ‍ര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

Related Articles

Back to top button