KeralaLatestMalappuram

കോവിഡ് 19 ന് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തീരുമാനം

“Manju”

 

മലപ്പുറം: പൊന്നാനി താലൂക്കില്‍ നിലനില്‍ക്കുന്ന കോവിഡ് സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സ്പീക്കറുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.ആശുപത്രികളുടെ കുറവ് പരിഹരിക്കാൻ ഇ.എം.എസ് ആശുപത്രി യുടെ ഒരുബ്ലോക്ക്‌,എംഇഎസ് മെഡിക്കൽ കോളേജിന്റെ ഒരു ബ്ലോക്ക് എന്നിവ കോവിഡ് ചികിത്സയുടെ ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രമാക്കി മാറ്റും .കൂടുതൽ ഐസിയു ബെഡുകളും,വെന്റിലെറ്റർ സൗകര്യവും ഒരുക്കും.ആംബുലൻസുകളുടെ കുറവ് പരിഹരിക്കാൻ 40 എണ്ണം പുറത്തുനിന്നും ഹയർ ചെയ്‌തെടുക്കും
ഇവ താലൂക് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യും.പൊന്നാനിയിൽ പരിശോധന കൂട്ടും. കുട്ടികൾക്കുള്ള ധാന്യ കിറ്റുകൾ പൊന്നാനി താലൂക്കിൽ അടിയന്തിരമായി വിതരണം നടത്തും.ആവശ്യമാണെങ്കിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ കോവിഡ് ട്രീട്മെന്റിനായി ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.യോഗത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍,ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ,ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍കരീം,ഡിഎംഒ, മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്,എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസർ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button