Ernakulam

സഭാതർക്കം കേന്ദ്രസർക്കാർ പരിഹരിച്ചാൽ ബി ജെ പിക്കൊപ്പം നിൽക്കും: യാക്കോബായ സഭ

“Manju”

കൊച്ചി: ഓർത്തഡോക്‌സ് സഭയുമായുളള തർക്കം കേന്ദ്രസർക്കാർ പരിഹരിച്ച് തന്നാൽ ബി ജെ പിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ. സഭയെ സഹായിക്കുന്നവരെ തിരിച്ച് സഹായിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയം. മലങ്കരസഭ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി കൺവീനർ തോമസ് മാർ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കേന്ദ്ര സർക്കാർ ഇടപെട്ട് തർക്കം പരിഹരിക്കുകയാണെങ്കിൽ കൊടിയുടെ നിറം നോക്കാതെ സഹായിക്കുമെന്ന് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് വിളിച്ചത് അനുഗ്രഹമായാണ് കാണുന്നത്. നേരത്തെ കേന്ദ്ര സർക്കാർ എടുത്ത നിലപാട് ഓർത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായിട്ടായിരുന്നു. ഇപ്പോൾ അതിൽ മാറ്റമുണ്ടെന്നാണ് തോന്നലെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. തങ്ങൾക്ക് അനുകൂലമായി സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ സംസ്ഥാന സർക്കാർ വലിയ ആർജവം കാണിച്ചുവെന്നും അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

Related Articles

Back to top button