IndiaInternationalKeralaLatest

ഡോ.ജി.ആർ. കിരൺ.ഒമാൻ സർക്കാരിന്റെ അക്രഡറ്റീഷൻ അതോരിറ്റിയിൽ സീനിയർ ക്വാളിറ്റി അഷ്വറൻസ് എക്സ്പെർട്ട് ആയി നിയമിതനായി

“Manju”

ഡോ.ജി.ആർ. കിരൺ.ഒമാൻ സർക്കാരിന്റെ അക്രഡറ്റീഷൻ അതോരിറ്റിയിൽ സീനിയർ ക്വാളിറ്റി അഷ്വറൻസ് എക്സ്പെർട്ട് ആയി നിയമിതനായി

ഒമാൻ : സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കോളേജ്, യൂണിവേഴ്സിറ്റി എന്നിവയ്ക്ക് അക്രഡിറ്റേഷൻ നൽകുന്ന അതോരിറ്റിയിൽ സീനിയർ ക്വാളിറ്റി അഷ്വറൻസ് എക്സ്പെർട്ട് ആയി ഡോ.ജി.ആർ.കിരണിനെ നിയമിച്ചു. ഒമാനിൽ ആകെ 64 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അതിൽ 36 സർക്കാർ സ്ഥാപനങ്ങളും 28 സ്വകാര്യ സ്ഥാപനങ്ങളുമാണ്., ഇതിൽ 2 സർക്കാർ സർവ്വകലാശാലകളും 9 സ്വകാര്യ സർവ്വകലാശാലകളുമുണ്ട്., ഓരോ വർഷവും ഏകദേശം 30,000 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്നു.

സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി കോളേജിൽ ഒന്നായ മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി കോളേജിൽ എട്ട് വർഷത്തോളം ഡീൻ ആയി സേവനം പൂർത്തിയാക്കിയ ശേഷമാണ് ഈ പുതുനിയോഗം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഡോ.കിരൺ മിഡിൽ ഈസ്റ്റ് കോളേജിൽ ഡീൻ ആയിരുന്ന കാലത്ത്, അധ്യാപന നിലവാരം, ഗവേഷണ പ്രകടനം, ബിരുദാനന്തര തൊഴിൽക്ഷമത എന്നിവയിൽ രാജ്യത്തെ ഏറ്റവും മികച്ച കോളേജായി മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി കോളേജ് അംഗീകരിക്കപ്പെട്ടിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് 27 വർഷത്തെ അനുഭവപരിചയമുള്ള ഡോ. കിരൺ ഉന്നതവിദ്യാഭ്യാസ മാനേജ്‌മെൻ്റ്, അദ്ധ്യാപനം, ഗവേഷണം, എംപ്ലോയബിലിറ്റി സംരംഭങ്ങൾ, സ്ട്രാറ്റജിക് പോളിസി ഡെവലപ്‌മെൻ്റ്, ക്വാളിറ്റി അഷ്വറൻസ്, ഗവേണൻസ് റിഫോംസ്, ഗവേണൻസ്, ഐസിടി എന്നിവയുടെ വികസനത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഒമാനിലെയും വിവിധ രാജ്യങ്ങളിലേയും സർവ്വകലാശാലകൾക്കും കോളേജുകൾക്കും അവയുടെ പ്രോഗ്രാമുകൾക്കും അംഗീകാരം നൽകുന്നതിനുള്ള നിരവധി പാനലുകൾക്ക് അദ്ദേഹം നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, ഡോ. കിരൺ ബാഴ്‌സലോണ ആസ്ഥാനമായുള്ള OBREAL ഗ്ലോബൽ ഹയർ എഡ്യൂക്കേഷൻ അസോസിയേഷൻ നെറ്റ്‌വർക്കിന്റെ വൈസ് പ്രസിഡൻ്റായി പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഐസിടി വികസന പദ്ധതിയായ അക്ഷയ ടെലിസെന്റർ പ്രോജക്ട് ഉൾപ്പെടെ, കേരളത്തിലെ സർക്കാർ ഇഗവേണൻസ്, ഐസിടി പ്രോജക്ടുകൾ കേരള സർക്കാരിന്റെ ഐ.ടി.മിഷൻ കോർഡിനേറ്റർ എന്നനിലയിൽ പ്രവർത്തിക്കവെ കൈകാര്യം ചെയ്യുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര യാത്രകൾ ലോകമെമ്പാടും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും പ്രസിദ്ധീകരിക്കാനും ആഗോള വിദ്യാഭ്യാസ ഭൂപ്രകൃതിയെക്കുറിച്ച് വിശാലമായ ധാരണ നേടാനും അദ്ദേഹത്തെ പ്രാപ്തമാക്കി.

യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും മാനേജ്മെന്റിൽ പി.എച്ച്.ഡി. നേടിയിട്ടുള്ള ജി.ആർ. കിരൺ മിഡിൽ ഈസ്റ്റിൽ ഒരു മികച്ച അക്കാദമിക് പ്രൊഫഷണലായി പേരെടുത്തു കഴിഞ്ഞു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) അപ്ലൈഡ് ഇക്കണോമിക്‌സിൽ എംഫിൽ നേടി, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് യൂണിവേഴ്സിറ്റി ടോപ്പറായി എംബിഎ നേടുകടും തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ (സിഇടി) നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കുകയും ചെയ്തു.

രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ.ജി.ആർ.കിരൺ. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിൽ വിദ്യാഭ്യാസ വിഭാഗത്തിന്റെ രക്ഷാധികാരി കൂടിയാ ഡോ.ജി.ആർ. കിരൺ, ആശ്രമത്തിന്റെ എല്ലാ വിശിഷ്ട പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ പല പ്രധാനപ്പെട്ട തീർത്ഥയാത്രകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ യോജനയുടെ എഡിറ്റർ ആയും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൗത്ത് ഇന്ത്യ ഡയറക്ടറായും ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസുമായിരുന്ന ദിവംഗതനായ എസ്. പി. ഗോപകുമാർ (..എസ്.(റിട്ട.)) പിതാവും രാജലക്ഷ്മി ഗോപകുമാർ മാതാവുമാണ്. ഭാര്യ ഡോ. സ്മിത കിരൺ ഗോകുലം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മകൻ ആദിത്യൻ കെ., സാമ്പത്തിക ശാസ്ത്രത്തിൽ എം..യ്ക്ക് അവസാന വർഷ വിദ്യാർത്ഥിയും മകൾ അർച്ചന കെ. മാർ ഇവാനിയോസ് കോളേജിൽ ബി.. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിനിയുമാണ്.

സഹോദരി ഡോ. ബിന്ദു സുരേഷ് കുമാർ തൃശ്ശൂരിലെ എഞ്ചിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും ഭർത്താവ് ഡോ.സുരേഷ് കുമാർ തിരുവനന്തപുരം എസ്.പി. ഫോർട്ട് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിക്സ് കൺസൾട്ടൻ്റ് ആയും സേവനം അനുഷ്ടിക്കുന്നു.ശാന്തിഗിരി ആശ്രമത്തിന് സമീപം ആനന്ദപുരത്താണ് താമസം.

Related Articles

Back to top button