IndiaLatest

വായു മലിനീകരണം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

“Manju”

ഡല്‍ഹിയിലെ വായു മലിനീകരണം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥിയായ ആദിത്യ ദുബേ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന് പുറമേ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ വാദം കേട്ട ശേഷം കോടതിയെടുക്കുന്ന നിലപാട് നിര്‍ണായകമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button