KeralaLatest

വനിതാ സി പി ഒ റാങ്ക്‌ലിസ്റ്റ്‌ ഇന്ന്‌

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : വനിത സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക്ലിസ്റ്റ് പിഎസ്സി ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.രണ്ടായിരത്തിലേറെ പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. 413 ഒഴിവ് ഇതിനകം പൊലീസ് ആസ്ഥാനത്തുനിന്ന് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയില്‍ (എസ്‌ഐഎസ്‌എഫ്) ഉള്‍പ്പെടെ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റില്‍നിന്നാകും നിയമനം. ആദ്യഘട്ടത്തില്‍ 600 പേര്‍ക്കെങ്കിലും നിയമനം ലഭിക്കും. വനിതകള്‍ക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക്ലിസ്റ്റ്.

കായികക്ഷമതാ പരീക്ഷ നീട്ടിവയ്ക്കാന്‍ ചില ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചതാണ് റാങ്ക്ലിസ്റ്റ് വൈകിച്ചത്. കായികക്ഷമതാ പരീക്ഷ നടത്താത്തവര്‍ക്ക് പിന്നീട് നടത്തി കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കോടതി ഇടപെടല്‍ ഉണ്ടായിട്ടും ഉദ്യോഗാര്‍ഥികളുടെ താല്‍പ്പര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ പ്രത്യേക തീരുമാനമെന്ന് പിഎസ്സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.

Related Articles

Back to top button