IndiaLatest

ബിരുദ പ്രവേശനം നേടി പിന്മാറുന്നവര്‍ക്ക് ഫീസ് തിരിച്ചു നല്‍കണം

“Manju”

ന്യൂഡല്‍ഹി: അധ്യയന വര്‍ഷത്തില്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടി ഒക്ടോബര്‍ 31ന് മുമ്പ് വിട്ടുപോയ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്ന് യുജിസി. പ്രവേശനം റദ്ദാക്കിയാലും മുഴുവന്‍ ഫീസും നല്‍കണമെന്ന സര്‍വകലാശാലകളുടെ ആവശ്യത്തിനെതിരെ വ്യാപക പരാതികള്‍ ഉയരുന്നതിനിടെയാണിത്. നിര്‍ദേശം പാലിക്കാത്ത സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഡിസംബര്‍ 31ന് ശേഷമാണ് വിട്ടുപോകുന്നതെങ്കില്‍ 1,000 രൂപയില്‍ താഴെയുള്ള പ്രോസസ്സിംഗ് ഫീസ് നല്‍കേണ്ടിവരും. ഒറിജിനല്‍ രേഖകള്‍ ഉള്‍പ്പെടെ ഒന്നും തടഞ്ഞുവയ്ക്കാന്‍ പാടില്ല

Related Articles

Back to top button