Latest

ചരിത്രം സൃഷ്ടിച്ച്‌ മുഹമ്മദ് ശിബി

“Manju”

ലന്‍ഡന്‍: ചരിത്രത്തിലാദ്യമായി ഒളിമ്പിക്സില്‍ ഒരു മുസ്‌ലിം ബ്രിടീഷ് പതാകയേന്തുന്നു. തുഴച്ചില്‍ താരവും ഗോള്‍ഡ് മെഡല്‍ ജേതാവായ മുഹമ്മദ് ഷിബിയാണ് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്നത്. തുഴച്ചിലില്‍ പങ്കാളിയായ ഹന്ന മില്‍സും ഉദ്ഘാടന ചടങ്ങില്‍ ശിബിക്ക് ഒപ്പമുണ്ട്. 2016 റിയോ ഒളിമ്പിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് 33 കാരനായ ശിബി. 2012ല്‍ ലന്‍ഡനില്‍ എട്ട് പേര്‍ പങ്കാളികളായി നടത്തിയ തുഴച്ചില്‍ മത്സരത്തില്‍ ഇദേഹത്തിന് വെങ്കലവും ലഭിച്ചിരുന്നു. ബ്രിടീഷ് രാജ്ഞിയുടെ 2017 പുതുവത്സര ബഹുമതി പട്ടികയില്‍ ശിബിക്ക് സ്ഥാനം ലഭിച്ചിരുന്നു. ശുദ്ധ സമുദ്രങ്ങളുടെ പ്രചാരകനായ മില്‍സ്, ടെന്നീസ് താരം ആന്റി മുറെ, തുഴച്ചിലിന്റെ അപ്പോസ്തലന്മാരായ മാത്യു പിന്‍സെന്റ്, സ്റ്റീവ് റെഡ്ഗ്രേവ്, സ്വര്‍ണ മെഡല്‍ ജേതാവും നീന്തല്‍ താരവുമായ അനിത ലോണ്‍സ്‌ബറോ എന്നിവരാണ് ഇതുവരെ ഈ ബഹുമതി ലഭിച്ചിട്ടുള്ള കായിക താരങ്ങള്‍.

Related Articles

Back to top button