International

ക്യൂബൻ സേനയ്‌ക്കും സുരക്ഷാ ഉദ്യോഗസ്ഥനും അമേരിക്ക വിലക്കേർപ്പെടുത്തി

“Manju”

വാഷിങ്​ടൺ: ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക. ക്യൂബൻ സുരക്ഷ ഉദ്യോഗസ്​ഥനും ആഭ്യന്തര മന്ത്രാലയ സേനക്കും ​ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചു. 78കാരനായ ക്യൂബൻ സുരക്ഷാ ഉദ്യോഗസ്​ഥൻ അൽവാരോ ലോപസ്​ മിയറയ്‌ക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ​

ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ്​ ക്യൂബൻ സർക്കാറിനെ സമ്മർദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്​.മുൻ പ്രസിഡൻറ്​ ട്രംപ്​ സ്വീകരിച്ച കടുത്ത സമീപനം പിൻഗാമിയും തുടരുന്നുവെന്ന സൂചനയാണ്​ ബൈഡ​ന്റെ പ്രഖ്യാപനം.

ഉപരോധം സംബന്ധിച്ച് യുഎസിന്റെ പ്രഖ്യാപനങ്ങൾ ക്യൂബ തള്ളി. നിയ​ന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത്​ അമേരിക്കൻ ഉദ്യോഗസ്​ഥർക്കും സേനക്കുമായിരുന്നുവെന്നാണ് ക്യൂബ പ്രതികരിച്ചത്. ഒരാഴ്​ച മുമ്പ്​ ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ്​ സ്വാഗതം ചെയ്​തിരുന്നു. വാക്സിൻ ക്ഷാമത്തിനെതിരെയും സാമ്പത്തിക അരാജകത്വത്തിനെതിരെയുമാണ് ക്യൂബൻ ജനത തെരുവിലിറങ്ങിയത്.

Related Articles

Back to top button