ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി
സിന്ധുമോള്‍ ആര്
ജിദ്ദ: കോവിഡ് ബാധിച്ച് കഴിഞ്ഞദിവസം ജിദ്ദയിൽ മരിച്ച മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ഇല്യാസ് (48), കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി പറശ്ശീരി ഉമർ (52), മങ്കട രാമപുരം സ്വദേശി അബ്ദുസ്സലാം അഞ്ചുകണ്ടി തലക്കൽ (62), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (40) എന്നിവരുടെ മൃതദേഹങ്ങൾ ഖബറടക്കി.കോവിഡ് ബാധിച്ച് മരിക്കുന്നവരെ ഖബറടക്കുന്ന ജിദ്ദ നഗരത്തിന് സമീപമുള്ള ദഹ്ബാൻ മഖ്ബറ ജദീദിലായിരുന്നു ഇവരുടെയും ഖബറടക്കം. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ, പി.കെ. അലി അക്ബർ, നാസർ ഒളവട്ടൂർ, ലത്വീഫ് വയനാട്, ഹാരിസ് ബാബു എന്നിവരും മയ്യിത്ത് നമസ്കാരത്തിനും ഖബറടക്കത്തിനും നേതൃത്വം നൽകി.