India

വ്യാജ അഭിഭാഷകയുടെ വക്കാലത്ത് ഏറ്റെടുക്കുന്നവരെ പുറത്താക്കും:  ബാർ അസോസിയേഷൻ

“Manju”

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിനുവേണ്ടി ഇനി വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ബാർ അസോസിയേഷന്റെ താരുമാനം. ഇതിന് വിരുദ്ധമായി വക്കാലത്ത് ഏറ്റെടുക്കുന്നവരെ പുറത്താക്കുമെന്ന് അസോസിയേഷൻ ജനറൽ ബോഡി അറിയിച്ചു. നിയമ ബിരുദമില്ലാതെ അഭിഭാഷക ജോലി ചെയ്ത സെസിയ്‌ക്കെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും അസോസിയേഷൻ പോലീസിനെ അറിയിച്ചു.

ഇന്നലെ കോടതിയിൽ ഹാജകാരാനെത്തിയ സെസി സേവ്യർ നാടകീയമായി മുങ്ങുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുങ്ങിയത്. എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകയായി തട്ടിപ്പ് നടത്തുകയായിരുന്നു സെസി. ഇവരെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സെസിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാർ അസോസിയേഷനിലെ സജീവ പ്രവർത്തകയായിരുന്നു ഇവർ.

സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. ഈ രേഖകൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയെ നേരിൽ കാണ്ട് സംസാരിക്കാനും അസോസിയേഷൻ തീരുമാനിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോൾ നമ്പറാണ് അംഗത്വമെടുക്കുമ്പോൾ നൽകിയതെന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 15ന് സെസിയുടെ പഠന യോഗ്യത അറിയിച്ചുകൊണ്ടുള്ള ഊമക്കത്ത് ലഭിച്ചതിനെ തുടർന്നായിരുന്നു ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ചത്. സെസിയോട് സംഭവത്തിൽ 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. തുടർന്ന് അസോസിയേഷനിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Related Articles

Back to top button