IndiaKeralaLatest

പാര്‍ലമെന്റേറിയനില്‍നിന്ന് നിയമസഭാ നാഥനിലേക്ക് ; എം.ബി.രാജേഷ്

“Manju”

പാലക്കാട് : മികച്ച പാര്‍ലമെന്റേറിയനായി ലോക്‌സഭയില്‍ തിളങ്ങിയ അനുഭവ സമ്ബത്തും, സമരസംഘടനാ പ്രവര്‍ത്തനം നല്‍കിയ കരുത്തുമായാണ് എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ലമെന്റില്‍ പാലക്കാടിന്റെ ശബ്ദം മാത്രമല്ല, കേരളത്തിന്റെ ആകെശബ്ദമായി മാറാന്‍ കഴിഞ്ഞ യുവ നേതാവാണ് രാജേഷ്. തൃത്താലയില്‍ 3,016 വോട്ടിന് സിറ്റിങ് എം എല്‍എ വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് ആദ്യവിജയം. പിണറായി വിജയന്‍ സര്‍ക്കാരില്‍ സ്പീക്കര്‍ പദവി.
സാമ്ബത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കെത്തിയ എം ബി രാജേഷ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് നിന്ന് പാര്‍ലമെന്റ് അംഗമായി. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
1994 മുതല്‍ വിദ്യാര്‍ഥി നേതാവായി. ജാലിയന്‍വാലാബാഗ് കൂട്ടകൊലയില്‍ നൂറ്വര്‍ഷത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് എം ബി രാജേഷിന്റേയും ശശി തരൂരിന്റേയും ഇടപെടലിനെതുടര്‍ന്നായിരുന്നു. പാര്‍ലമെന്റില്‍ ആയിരത്തോളം ചോദ്യം ചോദിച്ച്‌ റെക്കോഡ് തീര്‍ത്ത രാജേഷ് ഇനി നിയമസഭയില്‍ അംഗങ്ങളോട് ചേദ്യം ചോദിക്കാന്‍ ആവശ്യപ്പെടും. ആനുകാലിക വിഷയങ്ങളില്‍ നല്ല അവഗാഹമുള്ള രാജേഷ് ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ലേഖനങ്ങളും എഴുതാറുണ്ട്.

Related Articles

Back to top button