IndiaLatest

മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

“Manju”

മുംബൈ ; കേരളത്തില്‍ ഏറെ ചര്‍ച്ച വിഷയമായ, മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതത്തെ ആസ്പദമാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍. ചിത്രത്തില്‍ ബോണി കപൂറിന്റെ സഹോദരനായ അനില്‍ കപൂറായിരിക്കും നായകനാകുക. ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളില്‍ സിനിമ റിമേക്ക് ചെയ്യാനുള്ള അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം തുടങ്ങും. ബോബി – സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തില്‍ നിമിഷ വിജയന്‍. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായര്‍, ഇഷാനി കൃഷ്ണ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

Related Articles

Back to top button